കാസനോവ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

PRO
ദിവസം മൂന്നും നാലും പെണ്‍കുട്ടികളുമായി പ്രണയം പങ്കിടുന്ന ഒടുവില്‍ ശ്രേയാ സരണുമായി പ്രണയത്തിലാകുന്നു. താന്‍ ഇപ്പോഴാണ് യഥാര്‍ത്ഥ പ്രണയത്തിലെത്തിയതെന്ന് കാസനോവ പറയുമ്പോള്‍ ശിങ്കിടിയായ ജഗതി പറയുന്ന ഡയലോഗ് - ഈ പറഞ്ഞത് സത്യമാണെങ്കില്‍ ഞാനാണ് അതില്‍ ഏറ്റവും സന്തോഷിക്കുന്നത്...

ഡയലോഗ് കഴിഞ്ഞതും മറ്റൊന്നും കേള്‍ക്കാന്‍ പാടില്ലാത്തത്ര കൂവലായിരുന്നു. ഇതൊക്കെ എന്തു കഥാപാത്രങ്ങളാണ്? പ്രേമക്കൂത്തുകളുമായി നടക്കുന്ന നായകനും അയാളുടെ സെക്രട്ടറിയും. കള്ളന്‍‌മാരെ പ്രണയിക്കുന്ന രണ്ടു പെണ്‍‌കുട്ടികള്‍. പ്രണയിക്കുന്നവര്‍ക്കായി ഒരു സുപ്രഭാതത്തില്‍ ലൈവ് ഷോ തുടങ്ങാന്‍ നിര്‍ബന്ധിതനാകുന്ന ടി വി ചാനല്‍ മേധാവി. എല്ലാം കൂടി ഒരു തട്ടിക്കൂട്ടുമേളം. സിനിമയുടെ കാര്യത്തില്‍, കേരളവും പുരോഗമിക്കുന്നുണ്ട്!

കാസനോവയോട് ഒരു പത്രക്കാരന്‍റെ ചോദ്യം കേള്‍ക്കേണ്ടതാണ്.

“രണ്ടായിരം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയുന്നതുകേട്ടിട്ടുണ്ടല്ലോ?”

കാസനോവയുടെ മറുപടി - “അത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അതിലും എത്രയോ കൂടുതല്‍ ബന്ധങ്ങളുണ്ട്”.

ഈ ഡയലോഗിന് വലിയ കൈയടി കിട്ടി. അതുപോലെ ഇന്‍റര്‍വെല്‍‌പഞ്ചിനും. ഒരു വാള്‍ തട്ടിയെടുക്കാനായി കാസനോവ നടത്തുന്ന പോരാട്ടങ്ങള്‍ ശ്വാസം‌പിടിച്ചേ കണ്ടിരിക്കാനാവൂ. എന്തായാലും അങ്ങനെ അങ്ങും ഇങ്ങും ചില ഡയലോഗുകള്‍ക്കും സീനുകള്‍ക്കും സ്വീകാര്യത ലഭിച്ചതൊഴിച്ചാല്‍ പ്രേക്ഷകരെ ബോറടിപ്പിച്ച് വെറുപ്പിക്കുന്ന സിനിമയാണ് കാസനോവ.

WEBDUNIA|
അടുത്ത പേജില്‍ - പ്രേക്ഷകന്‍റെ നിസഹായത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :