കാസനോവ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

PRO
കാസനോവയുടെ നീക്കങ്ങള്‍ എന്നുപറഞ്ഞാല്‍ അപാര നീക്കങ്ങളാണ്. സുഹൃത്തും ‘സഹ്യ’ ചാനലിന്‍റെ ചീഫുമായ അജോയ് മാത്തനു(ശങ്കര്‍)മായി ചേര്‍ന്ന് നാലു കള്ളന്‍‌മാരെ വീഴ്ത്താനുള്ള നീക്കങ്ങള്‍. മാത്തന്‍റെ ചാനലില്‍ ഒരു ലൈവ് പ്രോഗ്രാം ആരംഭിക്കുകയാണ് കാസനോവ. അതിന് മാത്തനെ സമ്മതിപ്പിക്കുന്നതൊക്കെ കണ്ടുതന്നെ അറിയേണ്ട രംഗങ്ങളാണ്. ഈശോയേ, ഒരു ചാനല്‍ മേധാവിക്കും ഇങ്ങനെയുള്ള ഗതി വരരുതേ...

പ്രോഗ്രാമിന്‍റെ പേര് ‘ഫോള്‍ ഇന്‍ ലവ്’. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ലൈവ് ടി വി ഷോ. കള്ളന്‍‌മാരിലെ രണ്ടുപേര്‍ - അര്‍ജുനും അരുണും - ഈ ഷോയുടെ കളിയില്‍ വീഴുകയാണ്. അവര്‍ക്ക് നായികമാരായി കണ്ടെത്തുന്നത് ലക്‍ഷ്മി റായിയും റോമയും. റോമ കന്യാസ്ത്രീയാകാന്‍ വേണ്ടി ദുബായിലെത്തി അടിപൊളി വേഷമൊക്കെയിട്ടുനടക്കുന്ന ഒരു പാവം പെണ്ണ്!

പിന്നീട് അവരുടെ പ്രണയനാടകങ്ങളും ഒടുവില്‍ പ്രണയം യാഥാര്‍ത്ഥ്യമാകുന്നതും ഇതിനിടയില്‍ കള്ളനെ പിടിക്കാനുള്ള കാസനോവയുടെ ബ്രില്യന്‍റ്(?) മൂവ്‌മെന്‍റ്സുമൊക്കെയാണ് കഥ. പിന്നീടെന്തൊക്കെ നടന്നു എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവില്ല. എന്തൊക്കെയോ ചില കാട്ടിക്കൂട്ടലുകള്‍. നമ്മള്‍ ‘ഉദയനാണ് താര’ത്തിന്‍റെ ക്ലൈമാക്സ് സീനില്‍ കണ്ട ‘ഹൈഡ് ആന്‍റ് ഷൂട്ട്’ ഒക്കെയില്ലേ. അതിന്‍റെയൊക്കെ ഷാഡോ പോലെ ചില രംഗങ്ങള്‍. ഒടുവില്‍ വില്ലനെ വെടിവച്ചുവീഴ്ത്തി തന്‍റെ പ്രണയിനിയോടുള്ള ഇഷ്ടം ഉറക്കെ വിളിച്ചുപറയുന്ന രംഗത്ത് സിനിമ അവസാനിക്കുന്നു.

സിനിമ കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ ഉറക്കെ വിളിച്ചുകൂവി - ഞാന്‍ മലയാള സിനിമ കാണുന്നത് നിര്‍ത്തിയേ...!

WEBDUNIA|
അടുത്ത പേജില്‍ - കൂവലും കൈയടിയും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :