എബിസിഡി: ‘ബെസ്റ്റ് ആക്ടര്‍’ മികവ് ആവര്‍ത്തിക്കാനായില്ല!
അനൈക നായര്‍
PRO
ഡബിള്‍ മീനിംഗ് ഡയലോഗുകളും അത്തരത്തിലുള്ള കോമഡികളും കുത്തിത്തിരുകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അതാണ് പുതിയ ട്രെന്‍ഡെന്ന് തെറ്റിദ്ധരിച്ചുള്ള നീക്കമാകാം. എന്തായാലും അതൊക്കെ കുടുംബപ്രേക്ഷകര്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്നത് കാത്തിരുന്ന് കാണേണ്ടതുതന്നെ.
തിരക്കഥയുടെ ദൌര്‍ബല്യമാണ് ഈ സിനിമയ്ക്ക് വിനയാകുന്നത്. നല്ല ഒരു എന്‍റര്‍ടെയ്നറിനുള്ള കഥയൊക്കെയുണ്ടെങ്കിലും അത് മനോഹരമായി കണ്‍വേ ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ടരമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ സിനിമ അവിടെയുമിവിടെയുമായി അല്‍പ്പം രസമുള്ള മുഹൂര്‍ത്തങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണമായ ഒരു സിനിമ എന്ന നിലയില്‍ എബിസിഡി ശരാശരി നിലവാരത്തിലേക്ക് എത്തുന്നില്ല.