ദുല്‍ഖര്‍ റോക്സ്!

WEBDUNIA|
PRO
PRO
തരംഗമാകാന്‍ വീണ്ടും ദുല്‍ഖര്‍ സല്‍മാ‍ന്‍. തന്റേതായ വഴികളിലൂടെ മലയാള സിനിമയില്‍ ചലനം സൃഷ്ടിച്ച ദുല്‍ഖറിന്റെ അടുത്ത സിനിമയും യുവാ‍ക്കളെ ലക്ഷ്യമിട്ടാണ്. അമേരിക്കയില്‍ താമസിക്കുന്ന മലയാളി ചെറുപ്പക്കാരുടെ കഥയുമായാണ് എ ബി സി ഡി എന്ന ചിത്രം എത്തുന്നത്. ബെസ്റ്റ് ആക്ട്രര്‍ ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധായകന്‍.

‘അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി’ എന്നതാണ് എ ബി സി ഡി എന്ന സിനിമയുടെ പൂര്‍ണരൂപം. അമേരിക്കയില്‍ താമസമാക്കിയ ചെറുപ്പക്കാര്‍ സ്വന്തം നാടായ കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക.

സൂരജ്-നീരജ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാടും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :