ആഗസ്റ്റ് 15 - വെറുതെ ഒരു സിനിമ!

യാത്രി ജെസെന്‍

WEBDUNIA|
PRO
ജോസഫ് ജെസെന്‍റെ പിറന്നാളായിരുന്നു ഇന്ന്. കക്ഷിക്ക് ആകെ തിരക്ക്. ഞങ്ങള്‍ക്കൊപ്പം ഉച്ചയൂണിന് ഇല്ല എന്നുപറഞ്ഞു. ‘എങ്കില്‍ ഞാനും മക്കളും കൂടി പോകുന്നു’ എന്ന് പറഞ്ഞപ്പോള്‍ ജെസെന്‍ അല്‍പ്പം ആലോചിച്ചു. ആള്‍ ഒരു ഷാജി കൈലാസ് ഫാനാണ്. പക്ഷേ നിവൃത്തിയില്ലല്ലോ. ഇന്ന് ഏതോ പേപ്പര്‍ റെഡിയാക്കാനുണ്ട് പോലും. ഞങ്ങളെ തിയേറ്ററില്‍ ഇറക്കിയിട്ട് ജെസെന്‍ പോയി. പോകും മുമ്പ് പ്രത്യേകം പറഞ്ഞു - “പടം കഴിഞ്ഞാലുടന്‍ വിളിക്കണം”.

പടം കഴിഞ്ഞ് വിച്ചുവാണ് അപ്പയെ വിളിക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഫോണെടുത്ത് ഞാന്‍ പറഞ്ഞു - “ഇന്ന് ഹാപ്പി ബര്‍ത്ത്‌ഡേയാണ്. അത് അങ്ങനെ തന്നെയിരിക്കട്ടെ. വന്നിരുന്നെങ്കില്‍ ഈ ദിവസം പോയേനേ”. ആള്‍ക്ക് സങ്കടം വരും. കാരണം ഷാജി ഫാനാണല്ലോ.

പക്ഷേ വിച്ചുവും മാളുവും ഹാപ്പിയാണ്. അവര്‍ക്ക് മമ്മൂട്ടിയങ്കിള്‍ ബുള്ളറ്റില്‍ പാഞ്ഞുനടക്കുന്നത് ആവോളം കാണാന്‍ പറ്റി. അവര്‍ക്ക് മാത്രമല്ല, തിയേറ്ററിലുണ്ടായിരുന്നവര്‍ക്കെല്ലാം അത് മാത്രമായിരുന്നു ലാഭം. ഒറ്റ സീറ്റുള്ള ബുള്ളറ്റില്‍ മമ്മൂട്ടിയെന്ന നടന്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുനടന്നത് കാണാനായി. സിനിമയെന്ന നിലയില്‍ ഓര്‍ത്തിരിക്കാന്‍ നല്ല ഒരു മുഹൂര്‍ത്തം പോലും സമ്മാനിക്കുന്നതില്‍ ‘ആഗസ്റ്റ് 15’ പരാജയപ്പെട്ടു. ഷാജി കൈലാസിന്‍റെ സംവിധാനം പരാജയം. എസ് എന്‍ സ്വാമിയുടെ സ്ക്രിപ്റ്റ് അമ്പേ പരാജയം!

അടുത്ത പേജില്‍ - മുഖ്യമന്ത്രിക്ക് പിന്നാലെ ഒരു കൊലയാളി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :