ലാലിനൊപ്പം മാത്രമല്ല, മമ്മൂട്ടിച്ചിത്രത്തിലും അനുപം ഖേര്‍

WEBDUNIA|
PRO
പ്രണയം. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പേരാണിത്. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ സിനിമ അപൂര്‍വ പ്രണയകഥകളുടെ സംഗമമാണ് കൈകാര്യം ചെയ്യുന്നത്. ഹിന്ദി താരം അനുപം ഖേറാണ് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഇതാദ്യമായല്ല അനുപം ഖേര്‍ അഭിനയിക്കുന്നത്. ‘പ്രജ’ എന്ന ലാല്‍ച്ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അനുപം അവതരിപ്പിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് അനുപം ഖേര്‍. എന്നാല്‍ മോഹന്‍ലാലിനൊപ്പം മാത്രമല്ല, ഒരു മമ്മൂട്ടിച്ചിത്രത്തിലും അഭിനയിക്കാന്‍ അനുപം സമയം കണ്ടെത്തിയിരിക്കുകയാണ്.

ജയരാജ് സംവിധാനം ചെയ്യുന്ന ‘ദ ട്രെയിന്‍’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത്. ആന്‍റി ടെററിസ്റ്റ് സ്ക്വാ‍ഡ് തലവന്‍ കേദാര്‍ നാഥ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിവാരി എന്ന പൊലീസ് കമ്മീഷണറായാണ് അനുപം ഖേര്‍ എത്തുന്നത്.

പ്രണയവും ദ ട്രെയിനും ഹിറ്റായാല്‍ മലയാളത്തില്‍ സ്ഥിരമാകാനും അനുപം ഖേര്‍ ആലോചിക്കുന്നുണ്ടത്രെ. പഴശ്ശിരാജയിലൂടെയെത്തിയ ശരത്കുമാര്‍ ഇപ്പോള്‍ മലയാളത്തില്‍ സജീവമാണ്. അനുപം ഖേറും മലയാള സിനിമയുടെ ഭാഗമായി മാറുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :