റൊമാന്റിക് ഹീറോയായി അഭിനയിക്കാൻ ആഗ്രഹം: നിവിൻ പോളി

കെ ആർ അനൂപ്| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2020 (22:01 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിൻപോളി. തൻറെ അഭിനയ ജീവിതത്തിലെ പത്താം വാർഷികം അദ്ദേഹം ഈയിടെയാണ് ആഘോഷിച്ചത്. അഭിനയ ജീവിതത്തിൽ എന്നും വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്നാണ് നിവിൻപോളി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് നിവിൻപോളി.

നാളെ എനിക്ക് ഒരു റൊമാന്റിക് ഹീറോയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്, ചിലപ്പോൾ
വീണ്ടും മൂത്തോനെപ്പോലെ ഒരു വേഷം ചെയ്യുവാനും ഞാൻ ആഗ്രഹിക്കും. വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നു.

ഒരു നടനെന്ന നിലയിൽ ദീർഘായുസ്സ് ലഭിക്കുവാൻ ഇത് സഹായിക്കും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞാൻ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും തിരിഞ്ഞു നോക്കുമ്പോൾ
അവ മികച്ചതാക്കാൻ വ്യത്യസ്തമായ എന്തെങ്കിലും അതിൽ
ചെയ്തിട്ടുണ്ടാവും - നിവിൻപോളി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :