വിഷ്ണുവിൻറെ ഫോട്ടോഷൂട്ടിൽ സുന്ദരിയായി അനു സിതാര !

കെ ആർ അനൂപ്| Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2020 (13:38 IST)
അനു സിതാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഭർത്താവ് വിഷ്ണു ആയിരിക്കും അനുവിൻറെ മിക്ക ഫോട്ടോസുകളെല്ലാം എടുക്കാറുള്ളത്. വിഷ്ണുവിൻറെ ക്യാമറ കണ്ണുകളിലൂടെ അനു സിതാരയെ കാണുവാൻ ഒരു പ്രത്യേക ഭംഗിയാണ് എന്നാണ് ആരാധകർ പറയുന്നത്. വിഷ്ണുവിൻറെ സുന്ദരിയായ മോഡലായ അനുവിൻറെ ഇത്തവണത്തെ ഫോട്ടോഷൂട്ട് ചിത്രവും ശ്രദ്ധേയമാകുകയാണ്. വിഷ്ണു പകർത്തുന്ന ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അതുപോലെതന്നെ വിഷ്ണു എടുക്കുന്ന ഫോട്ടോകൾക്ക് പ്രത്യേകമായോരു കളർ ടോൺ ആണെന്നും ആരാധകർ പറയുന്നു.

അതേസമയം നിരവധി കമൻറുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ താരം മിഥുനും നടി
നേഹ സക്സേനയും താരത്തിൻറെ ഫോട്ടോയ്ക്ക് താഴെ കമൻറുമായി എത്തി. സുന്ദരി എന്നാണ് നേഹ കുറിച്ചത്. തൻറെ യൂട്യൂബ് ചാനലിലൂടെ അനു സിത്താര തൻറെ വീട്ടുവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :