ഇന്ത്യയിലെ ആദ്യത്തെ ലെസ്‌ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (13:40 IST)
ലോക്ക്‌ഡൗണിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ഗോപാൽ വർമ. ലൈംഗികത പ്രമേയമാക്കി ഒരുക്കിയ നേക്കഡ്, ക്ലൈമാക്സ്,ത്രില്ലർ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡെയ്‌ഞ്ചറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യത്തെ ലെസ്‌ബിയൻ ക്രൈം ആക്ഷൻ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്.ത്രില്ലറിൽ നായികയായെത്തിയ അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്റെ വെബ്‌സൈറ്റായ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാം​ഗോപാൽ വർമ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ആദ്യ ചിത്രമായ ക്ലൈമാക്സ് ഹിറ്റായതോടെ ഇത് ഇരുന്നൂറ് രൂപയാക്കി ഉയർത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :