മംഗ്ലീഷ് മങ്ങില്ല, ഭായ് ആവറേജാണ് മുത്തേ...

ദേവനാരായണന്‍| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (15:49 IST)
ബോസാണ് പടത്തെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്നത്. ടിനി ടോം അവതരിപ്പിക്കുന്ന ബോസാണ് ഭായിയുടെ വലംകൈ. ടിനി ടോമിന്റെ തമാശകള്‍ തീയേറ്ററില്‍ ചിരി പടര്‍ത്തുന്നു. മുംതാസും(ശ്രിന്ദ അഷബ്) മകളും ഉള്‍പ്പെടുന്നതാണ് മാലിക് ഭാ‍യിയുടെ കുടുംബം. ഇവിടേയ്ക്കാണ് മിഷേല്‍ എന്ന വിദേശ വനിത വരുന്നതും. ഇതോടെ ഭായിയുടെ ജീവിതം വഴിതിരിയുകയാണ്. എന്നാല്‍ മൈക്കേലിന്റെ വരവിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. തികച്ചും സാധാരണമായ ക്ലൈമാക്സ്. ഒരു സമയംകൊല്ലി പടം മാത്രമാക്കി മംഗ്ലീഷിനെ മാറ്റുന്നതും ഈ സാധാരണ ക്ലൈമാക്സാണ്.
 
ഇനി പടത്തിന്റെ ഹൈലൈറ്റ്സ്: റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രം. പടത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്ന ബാക്ഗ്രൌണ്ട് സ്കോറും പാട്ടുകളും. ഒരു ഗോപീസുന്ദര്‍ മാജിക് കൂടി. റിയാസാണ് കഥ, തിരക്കഥ, സംഭാഷണം. ചിത്രത്തിന്റെ പ്രെമോ സോംഗായ ഉല്ല ഉല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദീഷിന്റെ ഛായാഗ്രഹണം മികവേറിയതാണ്. ഫോര്‍ട്ട് കൊച്ചിയുടെ പുതുമയുള്ള വിഷ്വല്‍‌സ്. അതുകൊണ്ട് പടം ഒന്നു കാണാം. പിന്നെ മലയാളത്തില്‍ ആദ്യമായി ഡോള്‍ബി അറ്റ്മോസ് ശബ്ദത്തില്‍ എത്തുന്ന സിനിമ, ഞായറാഴ്ച റിലീസ് ആകുന്ന ആദ്യ പടം എന്നീ ക്രെഡിറ്റ്സ് മംഗ്ലീഷിന് സ്വന്തമാണ്.
 
സാ‍ധാരണ പടം കഴിഞ്ഞാല്‍ കുട്ടനുമായി മുട്ടന്‍ വഴക്കുണ്ടാകുന്നതാണ്. ഇപ്രാവശ്യം ഞാന്‍ ഒന്നും മിണ്ടിയില്ല. ഇറങ്ങിയപ്പോള്‍ കുട്ടന്റെ ആത്മഗതം: പത്ത്, 22 പടം കണ്ട് കണ്ണ് നിറഞ്ഞതാ, ഇത്തവണ കാത്തു!
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :