മമ്മൂട്ടിയും മകനും ഏറ്റുമുട്ടുന്നു, വിജയം ആര്‍ക്ക്?

Last Updated: വ്യാഴം, 17 ജൂലൈ 2014 (16:06 IST)
മമ്മൂട്ടി നായകനായ മംഗ്ലീഷ് റംസാന്‍ റിലീസാണ്. ചിത്രം ജൂലൈ 25ന് പ്രദര്‍ശനത്തിനെത്തും. സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രം തമാശയും ആക്ഷനും കലര്‍ന്ന എന്‍റര്‍ടെയ്നറാണ്. ബിഗ് ഹിറ്റാകുമെന്ന് മമ്മൂട്ടി ആരാധകര്‍ വിശ്വസിക്കുന്ന ചിത്രത്തിന് ഭീഷണി ഉയര്‍ത്തുന്നത് ആരാധകര്‍ 'കുഞ്ഞിക്ക' എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാല്‍ ദുല്‍ക്കര്‍ സല്‍മാനാണ്.

ദുല്‍ക്കര്‍ നായകനാകുന്ന 'വിക്രമാദിത്യന്‍' എന്ന സിനിമയും പ്രദര്‍ശനത്തിനെത്തുന്നത് ജൂലൈ 25ന് തന്നെ. ഹിറ്റ്മേക്കര്‍ ലാല്‍ ജോസ് ആണ് വിക്രമാദിത്യന്‍ ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, പ്രമോദ്, അനൂപ് മേനോന്‍ എന്നിവരും വിക്രമാദിത്യനിലെ താരങ്ങളാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ തിരക്കഥയാണ് വിക്രമാദിത്യന്‍.

ഗംഭീര ട്രെയിലറും പാട്ടുകളും വിക്രമാദിത്യനെക്കുറിച്ചുള്ള പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. 'മഴനിലാ കുളിരുമായ്' എന്ന വിക്രമാദിത്യന്‍ ഗാനമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ക്യാമ്പസ് ഹിറ്റ്.

'റെഡ് വൈന്‍' എന്ന പരാജയചിത്രം ഒരുക്കിയ സലാം ബാപ്പുവിന് മംഗ്ലീഷിന്‍റെ വന്‍ വിജയം അനിവാര്യമാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ സൃഷ്ടിക്കുന്ന മമ്മൂട്ടിക്കും മംഗ്ലീഷിന്‍റെ വിധി നിര്‍ണായകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :