മംഗ്ലീഷ് മങ്ങില്ല, ഭായ് ആവറേജാണ് മുത്തേ...

ദേവനാരായണന്‍| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (15:49 IST)
ഇങ്ങനെ മീന്‍ കച്ചവടവും ചില്ലറ അടിപിടിയുമായി വരുന്നതിനിടെയാണ് ഭായിയുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നത്. അതും ഒരു വിദേശ വനിത. മിഷേല്‍ എന്ന വിദേശവനിതയായി എത്തുന്നത് നെതര്‍‌ലാന്‍ഡ്‌സ് നടി കരോലിന്‍ ബെക്കാണ്. ഇംഗ്ലീഷ് അറിയാത്ത മാലിക് മംഗ്ലീഷ് പറയാന്‍ തുടങ്ങുന്നത് ഇവിടെ മുതലാണ്. 
 
ചിരിയുടെ പൊട്ടിച്ചിരി തീര്‍ക്കാര്‍ ഈ മംഗ്ലീഷിന് കഴിയുന്നുമുണ്ട്. എന്നാല്‍ കഥാപാത്രം മമ്മൂട്ടി എന്ന മഹാനടന് ഒരു വെല്ലുവിളിയേയല്ല. കാരണം നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 27 വീലന്‍ ട്രക്ക് ഓടിച്ചു നടക്കുന്നവന്‍ സൈക്കിള്‍ ഓടിക്കുന്നത് പോലെ. രാജമാണിക്യം മുതല്‍ ഒരുപിടി ചിത്രങ്ങളില്‍ മമ്മൂട്ടി ചെയ്യാറുള്ള ഭാഷ കൊണ്ടുള്ള പ്രയോഗം മംഗ്ലീഷിലും ആവര്‍ത്തിച്ചിരിക്കുന്നു
 
അടുത്ത പേജില്‍: ബോസാണ് വലംകൈ, സിനിമയുടെ മര്‍മ്മവും
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :