1. വിനോദം
  2. സിനിമ
  3. നിരൂപണം
  4. Dulquer Salmaan Film Sita Ramam Review

Sita Ramam Review: വിസ്മയിപ്പിച്ച് ദുല്‍ഖര്‍; സീതാരാമത്തിന് മികച്ച അഭിപ്രായം (റിവ്യു)

Dulquer Salmaan Film Sita Ramam Review
Dulquer Salmaan Film Sita Ramam: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം തിയറ്ററുകളിലെത്തി. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍മി ഓഫീസറായ രാമം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സീതാ മഹാലക്ഷ്മിയായി മൃണാലും വേഷമിട്ടിരിക്കുന്നു. 
 
ശക്തമായ ഒരു പ്രണയകഥയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. റാമും സീതയും തമ്മിലുള്ള ആത്മബന്ധത്തെ ഒരു കവിത പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും പ്രണയത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പ്രണയം, യുദ്ധം, സൗഹൃദം എന്നിവയെല്ലാം വളരെ ഗംഭീരമായാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പലപ്പോഴും സിനിമ പ്രേക്ഷകരില്‍ ഒരു നോവാകുന്നു. നിര്‍ബന്ധമായും തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് സീതാരാമം. 
 
ഹനു രാഘവപുടിയാണ് സീതാരാമം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. റിലീസിന് മുന്‍പ് തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഫാഷൻ ലോകത്തെ ഞെട്ടിച്ച് സാറ, ലോകത്തിൻ്റെ മനം കവർന്ന് സച്ചിൻ്റെ മകൾ