3 ഇഡിയറ്റ്സ്, നന്‍പന്‍; ഏതാണ് മികച്ച പടം?

രവീന്ദ്രന്‍ നായര്‍

നന്‍‌പന്‍
PRO
PRO
ആക്ഷന്‍ തൊട്ട് കോമഡി വരെ ചെയ്തിട്ടുള്ള സത്യരാജ് എന്ന അഭിനയപ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ കിട്ടിയ കഥാപാത്രമാണ് നന്‍‌പനിലെ കൊളേജ് പ്രിന്‍സിപ്പല്‍. തകര്‍ത്താടിയിരിക്കുകയാണ് സത്യരാജ് ഈ ചിത്രത്തില്‍. ഇത് ആദ്യമായാണ് സത്യരാജ് സ്ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ഞാന്‍ കാണുന്നത്.

ചില നെഗറ്റീവ് പോയിന്റുകളും നന്‍‌പനുണ്ട്. ഇലിയാനയുടെ കഥാപാത്രം ശരാശരി മാത്രമായി തോന്നി. പാട്ടുസീനുകളില്‍ ഇലിയാന നന്നായിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല. ഒരല്‍‌പം നീണ്ടില്ലേ എന്നൊരു സംശയവുമുണ്ട്. അവസാനത്തെ വിവാഹസീനൊക്കെ കണ്ടപ്പോള്‍ പടം അവസാനിപ്പിക്കാന്‍ ശങ്കര്‍ പാടുപെടുന്നതായി അനുഭവപ്പെട്ടേക്കും

സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന പാട്ടുകള്‍ കഥയുടെ ഒഴുക്ക് തകര്‍ക്കുന്നതായി തോന്നി. വിജയ്, ഇലിയാനായുടെ ചേച്ചിയുടെ പ്രസവം എടുക്കുന്നത് യുക്തിയില്ലാത്ത ഒരു സീനായി തോന്നി. വിശ്വസിക്കാന്‍ പറ്റുന്ന തരത്തില്‍ എന്തെങ്കിലും ശങ്കര്‍ കയ്യില്‍ നിന്ന് ഇട്ടാല്‍ നന്നാവുമായിരുന്നു.

WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (13:59 IST)
‘ഒറിജിനല്‍ സിനിമയെ ഉപജീവിച്ചത്’ കൊണ്ടാണ് സിനിമയ്ക്ക് ചില പോരായ്മകളെന്ന് ശങ്കര്‍ ആരാധകര്‍ പറയുമായിരിക്കാം. എന്നാല്‍, ഒരല്‍‌പം കൂടി മിനക്കെട്ടിരുന്നെങ്കില്‍ നന്‍‌പന്‍ എന്ന അത്ഭുതത്തേക്കാള്‍ വലിയൊരു മഹാത്ഭുതം ശങ്കറിന് ഒരുക്കാമായിരുന്നു. എന്തായാലും മനോജിന്റെ ഛായാഗ്രഹണ പാടവവും ഹാരീസിന്റെ മികച്ച സംഗീതവും ശങ്കര്‍ പൊങ്കലിന് സമ്മാനമായി തന്നിരിക്കുന്ന ഈ മള്‍‌ട്ടീസ്റ്റാര്‍ സിനിമയെ അതുല്യമാക്കുന്നു. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെ ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :