3 ഇഡിയറ്റ്സ്, നന്‍പന്‍; ഏതാണ് മികച്ച പടം?

രവീന്ദ്രന്‍ നായര്‍

നന്‍‌പന്‍
PRO
PRO
3 ഇഡിയറ്റ്സ് കണ്ടിട്ടില്ലാത്തവര്‍ക്ക് നന്‍‌പന്‍ ഒരു ഗംഭീര അനുഭവം ആയിരിക്കുമെന്ന് പറയട്ടെ. ഒരുപക്ഷേ നന്‍‌പന്‍ കണ്ടുകഴിഞ്ഞാണ് നിങ്ങള്‍ 3 ഇഡിയറ്റ്സ് കാണുന്നതെങ്കില്‍ ഹിന്ദി അത്ര മികച്ചതായി നിങ്ങള്‍ക്ക് തോന്നിയേക്കില്ല എന്നും പറയാതിരിക്കാന്‍ വയ്യ. ശങ്കറിന്റെ മേക്കിംഗിന്റെ പ്രത്യേകത തന്നെ ഇത്!

സ്റ്റണ്ടില്ലാതെ, ഹീറോയിസം ഇല്ലാതെ വിജയ് ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു, വിജയിപ്പിച്ചിരിക്കുന്നു. ശങ്കറിന്റെ കയ്യില്‍ വിജയ്‌യെന്ന സൂപ്പര്‍ താരം എങ്ങിനെ മികച്ച കളിമണ്ണായി മാറുന്നത് നല്ല സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷം പകരും. ‘ഈ സിനിമ കാണുന്നതോടെ വിജയ് വിമര്‍ശകര്‍ക്കും വിജയ് പ്രിയതാരമാകും’ എന്ന് ശങ്കര്‍ പറഞ്ഞിരുന്നു. അക്ഷരം‌പ്രതി ശരിയാണിത്.

നന്‍‌പനിലെ ഒരു തൂണ് വിജയ് ആണെങ്കില്‍ മറ്റ് തൂണുകള്‍ ജീവ്യയും ശ്രീകാന്തും സത്യനുമാണ്. ജീവയും ശ്രീകാന്തും സത്യനും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് വിജയ്‌യുടെ കഥാപാത്രത്തിന് മിഴിവേകുന്നത് എന്നും പറയാം. കൊമേഡിയന്‍ വില്ലനായി എസ്‌ജെ സൂര്യ തകര്‍ത്തിരിക്കുന്നു. ഈ കഥാപാത്രത്തിന് ബിരുദം നേടാന്‍ വേണ്ടിയാണ് വിജയ് എഞ്ചിനീയറിംഗ് കൊളേജില്‍ എത്തുന്നത്.

WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (13:59 IST)
അടുത്ത പേജില്‍ “പക്ഷേ, പ്രേക്ഷകരെ കയ്യിലെടുത്ത താരമാര്?”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :