3 ഇഡിയറ്റ്സ്, നന്‍പന്‍; ഏതാണ് മികച്ച പടം?

രവീന്ദ്രന്‍ നായര്‍

നന്‍‌പന്‍
PRO
PRO
“വിദ്യാര്‍ത്ഥികളുടെ മേല്‍ ഇങ്ങിനെ പ്രഷര്‍ കൂട്ടാന്‍ കൊളേജെന്താ പ്രഷര്‍ കുക്കറാണോ” എന്നാണ് വിജയ്‌യുടെ ചോദ്യം. എന്തായാലും കുറച്ചുകാലം കൊണ്ടുതന്നെ താന്‍ പിന്തുടര്‍ന്ന് വരുന്നത് തെറ്റായ വിദ്യാഭ്യാസ രീതിയാണെന്ന് പ്രിന്‍സിപ്പല്‍ മനസിലാക്കുന്നു. ഇതിനിടെ പ്രിന്‍സിപ്പലിന്റെ മകളുമായി (ഇലിയാന) വിജയ് പ്രണയത്തിലാവുകയും ചെയ്യുന്നു.

എന്നാല്‍, കൊളേജിലെ ബിരുദദാന ചടങ്ങിന് ശേഷം വിജയ് അപ്രത്യക്ഷനാകുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ കൂട്ടുകാരനെ തേടി പോവുകയാണ് ജീവയും ശ്രീകാന്തും. കരിയറില്‍ ഉയരങ്ങള്‍ താണ്ടി, വിജയ്‌യിനെ തോല്‍‌പ്പിച്ചു എന്ന് അഹങ്കരിക്കുന്ന സത്യനും ഇവര്‍ക്കൊപ്പമുണ്ട്.

ലഭിച്ച വിലാസത്തില്‍ എത്തുന്ന അവര്‍ കാണുന്നത് വിജയ്‌യുടെ പേരിലുള്ള മറ്റൊരു ആളെയാണ് (സം‌വിധായകനും നടനുമായ എസ്‌ജെ സൂര്യ). അപ്പോള്‍ വിജയ്‌യിന് എന്തുപറ്റി? ഇതറിയാന്‍ ഈ സുഹൃത്തുക്കള്‍ വീണ്ടും യാത്ര തിരിക്കുകയാണ്. ഇവരുടെ യാത്രയുടെ അവസാനം എന്തുണ്ടാകും എന്നതാണ് നന്‍‌പന്റെ സസ്പെന്‍സ്!

WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (13:59 IST)
അടുത്ത പേജില്‍ “ത്രീ ഇഡിയറ്റ്സ്, സന്‍പന്‍; ഏതാണ് മികച്ച പടം?”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :