3 ഇഡിയറ്റ്സ്, നന്‍പന്‍; ഏതാണ് മികച്ച പടം?

രവീന്ദ്രന്‍ നായര്‍

നന്‍‌പന്‍
PRO
PRO
ഒറിജിനലിനെ വെല്ലുന്ന ഒറിജിനലാണ് നന്‍‌പന്‍. 3 ഇഡിയറ്റ്സിന്റെ കഥയില്‍ ഒരല്‍‌പം പോലും മാറ്റം നന്‍‌പനിലില്ല. ഹിന്ദിയില്‍ വീരു, നന്‍‌പനില്‍ വിരുമാണ്ടി. പിയ എന്ന പേര് റിയ എന്ന് മാറ്റിയിരിക്കുന്നു. റാഞ്ചോ ഇതില്‍ പഞ്ചമന്‍ ആയി മാറിയിരിക്കുന്നു. എന്നാല്‍ ഹിന്ദിയില്‍ ഈ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച ത്രില്‍ വീണ്ടും അതേ അളവില്‍ അനുഭവിപ്പിക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട് എന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു.

സുപ്രസിദ്ധ എഞ്ചിനീയറിംഗ് കൊളേജില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയാണ് വിജയ്, ശ്രീകാന്ത്, ജീവാ എന്നിവര്‍ അവതരിപ്പിക്കുന്നത്. അധികം മാര്‍ക്ക്, ഒന്നാം സ്ഥാനം, നല്ല ജോലി എന്നീ ലക്‌ഷ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ (തള്ളിയും തല്ലിയും എത്തിക്കാന്‍) പാടുപെടുന്ന സ്കൂള്‍ പ്രിന്‍സിപ്പലായി സത്യരാജ് വേഷമിടുന്നു.

മാര്‍ക്ക് സിസ്റ്റത്തില്‍ ഊന്നിയ വിദ്യാഭ്യാസത്തെ വെറുക്കുന്ന വിജയ് കൊളേജിലെ തെറ്റായ വിദ്യാഭ്യാസ രീതിയെ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം എതിര്‍ക്കുകയും വിദ്യാഭ്യാസ രംഗത്തെ മണ്ടത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടെ വിജയ്‌യോടും സുഹൃത്തുക്കളോടും പ്രതികാരത്തിന് ഒരുങ്ങുകയാണ് പ്രിന്‍സിപ്പല്‍.

WEBDUNIA| Last Modified വെള്ളി, 13 ജനുവരി 2012 (13:59 IST)
അടുത്ത പേജില്‍ “പ്രതികാരത്തിന്റെ അനന്തരഫലമെന്ത്?”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :