Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (16:43 IST)
വിഷുക്കാലം സിനിമാക്കാര്‍ക്ക് കൊയ്ത്തുകാലമാണ്. സിദ്ദിക്ക്‍ലാല്‍ ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ കൊമേഴ്സ്യല്‍ സംവിധായകര്‍ തങ്ങളുടെ ഭാഗ്യകാലമായി കാണുന്നത് വിഷുക്കാലമാണ്. സിനിമകള്‍ പുറത്തിറക്കാനും അവ ഏറ്റവും മികച്ച വിജയം നേടാനും യോജിച്ച സമയമാണ് ഏപ്രിലെന്ന് മലയാളത്തിലെ വമ്പന്‍ സംവിധായകരെല്ലാം വിശ്വസിക്കുന്നു. സിദ്ദിക്ക് ലാല്‍ ഇത്തവണ വിഷുവിന് ഒരു വമ്പന്‍ ചിത്രവുമായി എത്തിയിട്ടുണ്ട് - കിംഗ് ലയര്‍. ആ സിനിമ ഇപ്പോള്‍ തകര്‍ത്തോടുകയാണ്. ഇതാ, വിനീത് ശ്രീനിവാസനും തന്‍റെ വിഷുക്കാഴ്ചയുമായി എത്തിയിരിക്കുന്നു.
‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയില്‍ ജേക്കബ് നിവിന്‍ പോളിയല്ല എന്നതാണ് ആദ്യമേ പറയേണ്ട വസ്തുത. അത് രണ്‍ജി പണിക്കരാണ്. ജേക്കബിന്‍റെ മകന്‍ ജെറി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി വരുന്നത്. വേനലവധിക്കാലത്ത് കുട്ടികളോടും കുടുംബത്തോടുമൊപ്പം കാണാന്‍ ഒന്നാന്തരമൊരു എന്‍റര്‍ടെയ്നറാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലൂടെ വിനീത് ശ്രീനിവാസന്‍ സമ്മാനിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ - ചില അപ്രതീക്ഷിത തിരിച്ചടികള്‍!