വരൂ... ആര്‍ത്ത് ചിരിക്കാം, ഇത് രാജനുണയന്‍ - “കിംഗ് ലയര്‍” - സിദ്ദിക്ക് ലാല്‍ വിസ്മയം വീണ്ടും: യാത്രി ജെസെന്‍ എഴുതിയ നിരൂപണം!

കിംഗ് ലയര്‍ നിരൂപണം

King Liar, King Liar Malayalam Movie Review, King Liar Review, King Liar Film Review, King Liar Malayalam Review, King Liar Niroopanam, Siddiq Lal, Dileep, Lal, Madonna, Yathri Jezen, കിംഗ് ലയര്‍ നിരൂപണം, കിംഗ് ലയര്‍, കിംഗ് ലയര്‍ റിവ്യൂ, സിദ്ദിക്ക് ലാല്‍, ദിലീപ്, ലാല്‍, യാത്രി ജെസന്‍, മഡോണ
Last Updated: ശനി, 2 ഏപ്രില്‍ 2016 (16:34 IST)
സിദ്ദിക്ക് ലാല്‍ സിനിമയെന്നാല്‍ അത് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമെല്ലാം ഉള്ള ചിരിസദ്യയാണ്. എല്ലാ തലമുറകളില്‍ പെട്ടവരും അത് അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു. അവര്‍ ഒരുമിച്ച് ചെയ്ത അഞ്ച് ചിത്രങ്ങളും എല്ലാവര്‍ക്കും പ്രിയപ്പെട്ടത്. ആ റെക്കോര്‍ഡിന്‍റെ പിന്‍‌ബലത്തിലാണ് ദിലീപ് നായകനായ രാജനുണയന്‍ ‘കിംഗ് ലയര്‍’ സിദ്ദിക്ക് ലാല്‍ എത്തിച്ചിരിക്കുന്നത്. സത്യം പറയാമല്ലോ, ഇത് സിദ്ദിക്ക് ലാല്‍ ടീമിന്‍റെ ചിരിസദ്യ തന്നെ!

ചിത്രത്തിന്‍റെ തുടക്കം മുതല്‍ അവസാനിക്കുന്നതുവരെ ഒരു നിമിഷം പോലും റെസ്റ്റില്ലാതെ തലയറഞ്ഞ് ചിരിക്കാം. അങ്ങനെയൊരു സിനിമയാണ് കിംഗ് ലയര്‍. അടുത്തിടെ ‘2 കണ്‍‌ട്രീസ്’ എന്ന സിനിമയിലൂടെ ദിലീപ് നല്‍കിയത് ഈ ചിത്രത്തിനുവേണ്ടിയുള്ള ഒരു ടെസ്റ്റ് ഡോസായിരുന്നു എന്നുവേണം കരുതാന്‍.

അടുത്ത പേജില്‍ - തിയേറ്ററുകളില്‍ ചിരിക്കിലുക്കം, ചിരിക്കുലുക്കം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :