Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (16:43 IST)
ആദ്യപകുതി രസകരമായാണ് മുന്നോട്ടുപോയത്. കഥ കുറച്ച് സങ്കീര്‍ണമാകുന്നത് രണ്ടാം പകുതിയിലാന്. അതില്‍ നിവിന്‍ പോളി നിറഞ്ഞുനില്‍ക്കുന്നു. ന്യൂജനറേഷന്‍ ചിന്തകള്‍ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് വിനീത് ശ്രീനിവാസന്‍ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ സംസാരിക്കുന്നത്.
മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കള്‍ക്ക് ആഹ്ലാദപൂര്‍വം കണ്ടിരിക്കാന്‍ പറ്റിയ ഒരു സന്ദേശചിത്രമാണ് വിനീത് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ വിഷുക്കാലത്ത് കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത.
അടുത്ത പേജില്‍ - ഇതൊരു പ്രണയകഥയല്ല, പിന്നെ..?