Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (16:43 IST)
നിവിന്‍ പോളിച്ചിത്രം എന്നതിനേക്കാള്‍ ഒരു രണ്‍ജി പണിക്കര്‍ സിനിമ എന്നാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തെ ഞാന്‍ വിശേഷിപ്പിക്കുക. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി രണ്‍ജി ഗംഭീരമായിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം മത്തായി ഡോക്ടറല്ല, ജേക്കബാണ് എന്ന് നിസംശയം പറയാം. അച്ഛനും മകനുമായി രണ്‍ജിയും നിവിനും തകര്‍ത്തഭിനയിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മുക്കത്തിന്‍റെ ദൃശ്യഭംഗി ഒപ്പിയെടുത്ത എന്ന് നിന്‍റെ മൊയ്തീനും ഈ സിനിമയും താരതമ്യപ്പെടുത്താനേ കഴിയില്ല. ഇതില്‍ നാട്ടുമ്പുറത്തിന്‍റെ മനോഹാരിതയല്ല, ദുബായ് നഗരത്തിന്‍റെ ലക്‍ഷ്വറി സൌന്ദര്യമാണ് ജോമോന്‍ നമുക്കായി നല്‍കുന്നത്. ഒരു നിമിഷം പോലും കണ്ണുമാറ്റാന്‍ പറ്റാത്ത രീതിയില്‍ അതീവചാരുതയാര്‍ന്ന ഫ്രെയിമുകളാണ് ചിത്രത്തിലേത്.
ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കുടുംബത്തോടൊപ്പം കാണാന്‍ റെക്കമെന്‍റ് ചെയ്യുന്നു.
റേറ്റിംഗ്: 4/5