കാസനോവ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

PRO
ദുബായിലെ ഒരു പള്ളിയിലെ രംഗങ്ങളിലാണ് ചിത്രം തുടങ്ങുന്നത്. ഒരു വലിയ മോഷണത്തിന്‍റെ ചിത്രീകരണം. നാലു കള്ളന്‍‌മാര്‍ പള്ളിയുടെ ഭിത്തികളിലൂടെ ഓടിനടന്നും വലിയ സ്റ്റേര്‍കേസുകള്‍ ചാടിക്കടന്നും ഒരു അടിപൊളി മോഷണം. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കിരീടവും സ്വര്‍ണ നാണയങ്ങളുമെല്ലാം അടിച്ചുമാറ്റി അതിവിദഗ്ധമായി രക്ഷപ്പെടുന്നു. (ഈ കള്ളന്‍‌മാരെയും ഇവരുടെ മോഷണ രീതികളെയും മുമ്പ് കണ്ടിട്ടുണ്ട്. തീര്‍ച്ച. എവിടെയെന്ന് കൃത്യമായി അപ്പോള്‍ ഓര്‍മ്മ വന്നില്ല. പിന്നീട് കഥയിലേക്ക് പ്രവേശിച്ചപ്പോള്‍ കാര്യം മനസിലായി. അതിനെക്കുറിച്ച് പറയാം, വരട്ടെ).

ഈ കള്ളന്‍‌മാരുടെ ചെയ്തികള്‍ കാരണം പൊലീസ് വകുപ്പ് ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവര്‍ എവിടെ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നറിയില്ല. എന്തായാലും കള്ളന്‍‌മാരെ പിടികൂടാന്‍ കച്ചകെട്ടി പുറപ്പെടുന്നത് ഒരു ഉശിരന്‍ മലയാളി പൊലീസ് ഓഫീസര്‍(റിയാസ് ഖാന്‍). റിയാസ് ഖാന് ‘ഗജിനി’യിലും ഏതാണ്ട് ഇതേ പൊലീസ് വേഷമായിരുന്നു, അല്ലേ?

പിന്നീട് ഒരു ഷോട്ട് കണ്ടു. ദുബായ് നഗരം മുഴുവന്‍ കാണാന്‍ പറ്റുന്ന ഒരു കെട്ടിടത്തിന്‍റെ ഉച്ചിയിലിരുന്ന് ഉന്‍‌മാദത്തോടെ പൊട്ടിച്ചിരിച്ച് ആ നാലുകള്ളന്‍‌മാര്‍ ശരീരം കയറില്‍ ബന്ധിച്ച ശേഷം പറന്നിറങ്ങുന്ന മായക്കാഴ്ച. ഇപ്പോള്‍ മനസിലായി - സംഗതി ജാക്കി ചാന്‍റെ ‘ന്യൂ പൊലീസ് സ്റ്റോറി’. അതിലെ രംഗങ്ങളൊക്കെ അതേ പടി പകര്‍ത്തിയിരിക്കുന്നു. ക്രിയേറ്റിവിറ്റി അപാരം!

ഈ കള്ളന്‍‌മാരെ എങ്ങനെയെങ്കിലും ഒന്നുപിടികൂടണ്ടേ? അതിന് റിയാസ് ഖാന്‍ എന്ന മസില്‍‌മാന്‍റെ മാത്രം ബുദ്ധി മതിയോ? പോരാ. അങ്ങനെയുള്ള അവസരങ്ങളില്‍ ചില അവതാരങ്ങള്‍ പിറവികൊള്ളും. ഈ ചിത്രത്തില്‍ അവന്‍റെ പേരത്രെ - കാസനോവ!

WEBDUNIA|
അടുത്ത പേജില്‍ - ആരാണ്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :