ടൈമില്‍ ഷാജിക്ക് പിഴച്ചോ?

WEBDUNIA|
ഹിന്ദുത്വ വാദത്തിന്‍റെ വക്താവാണ് ഷാജികൈലാസെന്നാണ് വിമര്‍ശകരുടെ വാദം. ഷാജി തന്‍റെ ചിത്രങ്ങളിലൂടെ മണ്‍മറഞ്ഞു പോയ സവര്‍ണ്ണ മൂല്യങ്ങളെ തിരിച്ചു കൊണ്ടു വരുവാന്‍ ശ്രമിക്കുന്നവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എന്നാല്‍, ജനപ്രിയ സിനിമയില്‍ ഷാജിക്ക് വ്യക്തമായ സ്ഥാനമുണ്ട്. ഉശിരന്‍ സംഭാഷണങ്ങള്‍, നായകന്‍റെ ഭംഗിയുള്ള ശരീര ഭാഷ എന്നിവ ഒരുക്കുന്നതില്‍ ഷാജി മിടുക്കനാണ്( കമ്മീഷണര്‍, കിംഗ്, ആറാം തമ്പുരാന്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഓര്‍ക്കുക).

എന്നാല്‍, ഷാജിയുടെ പുതിയ ചിത്രമായ ടൈം പാളിപ്പോയി. പ്രധാന അപാകത കെട്ടുറപ്പുള്ള തിരക്കഥയില്ലായെന്നതു തന്നെ. കവര്‍സ്റ്റോറി, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളുടെ സ്വാധീനം വ്യക്തമായി ഈ ചലച്ചിത്രത്തില്‍ ദൃശ്യമാണ്.

കുറച്ച് അബ്നോര്‍മലായ അപ്പന്‍ മേനോനെന്ന ഐ.പി.എസുകാരന്‍റെ മാനറിസങ്ങള്‍ സുരേഷ്ഗോപി നന്നായി അവതരിപ്പിച്ചു. എന്നാല്‍, കൊലപാതകങ്ങള്‍ക്കു പിന്നിലെ കറുത്ത കൈ അപ്പന്‍ മേനോന്‍ ആണെന്ന വസ്തുത പ്രേഷകരില്‍ ഒരു ഞെട്ടലും ഉണ്ടാക്കുന്നില്ല.

പ്രേഷകന് അല്പമെങ്കില്ലും ആശ്വാസം നല്‍കുക വിമലരാമന്‍റെ സാന്നിധ്യമാണ്. സെല്ലുലോയ്ഡില്‍ മനോഹരമായ ചലനങ്ങളിലൂടെ അവര്‍ നിറഞ്ഞു നില്‍ക്കുന്നു

വി.എസ്.അച്യുതാനന്ദന്‍, അത്ധന്ധതിറോയ്, ഡി ജി പി എന്നിവര്‍ക്ക് സമാനമായ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടെങ്കിലും ഷാജി സിനിമയുടെ വീര്യം എവിടെയും ദൃശ്യമല്ല,

ഉപരിപ്ളവമായ ചിന്താഗതി ഷാജിയെന്ന സംവിധായകന്‍റെ മുഖമുദ്രയാണ്. ഗാന്ധിയുടെ മാര്‍ഗം ഉപേക്ഷിച്ച് ഹിംസയുടെ മാര്‍ഗം സാമൂഹിക സംഘടനകള്‍ ഏറ്റെടുക്കുമെന്ന സൂചനയാണ് ടൈമിന്‍റെ ക്ളൈമാക്സില്‍ ഷാജി നല്‍കുന്നത്. അതേ സമയം വയനാട്ടിലൂടെ എത്തുവാന്‍ സാദ്ധ്യതയുള്ള നക്സല്‍ അക്രമണകാരികളെക്കുറിച്ചും ടൈംമിലെ നായകന്‍ ആശങ്കപ്പെടുന്നു. ടൈം കഴിഞ്ഞിറങ്ങുന്ന പ്രേഷകന് മുന്നില്‍ ഒരു ചോദ്യം ഉയരും, അക്രമണമാണോ, സമാധാനമാണോ ഷാജിയുടെ നയം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :