സ്ഥിരം വഴിയിലൂടെ ഗോള്‍

WEBDUNIA|
മധ്യവര്‍ത്തിസിനിമ എന്ന തന്‍റെ സിനിമാ സങ്കല്‍പ്പമാണ്‌ കമല്‍ ഗോള്‍ എന്ന ചിത്രത്തിലൂടെയും ആവര്‍ത്തിക്കുന്നത്‌. തനി തട്ടുപൊളിപ്പനാകാനും കാലാമേന്‍‌മകൊണ്ട്‌ കാടുകയറാനും മടിക്കുന്ന, പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരം ചിത്രങ്ങള്‍ ഒരുക്കു‍കയാണ്‌ കമല്‍ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്‌.

വൈകാരിക പ്രക്ഷുബ്ദതയുള്ള പ്രമേയമാണെങ്കിലും അതല്ല, കുട്ടികളുപ്രമേയമാണെങ്കിലും അവ കൈകാര്യം ചെയ്യുന്നതില്‍ പ്രാഗത്ഭ്യമുണ്ടെന്നും കമല്‍ തെളിയിക്കുന്നു. എന്നാല്‍ ബോളീവുഡ്‌ സിനിമയുടെ യുവത്വവും തമിഴിന്‍റെ വ്യത്യസ്തതയും ആസ്വദിക്കുന്ന കേരളയുവത്വത്തെ ഗോളിന്‍റെ
പ്രമേയം ത്രില്ലടിപ്പിച്ചേക്കില്ല. പ്രവചിക്കാവുന്ന വഴികളിലൂടെ തന്നെ സഞ്ചരിച്ച്‌ മറ്റേതൊരു സ്കൂള്‍ ചിത്രങ്ങളേ പോലെ തന്നെ ഗോള്‍ അവസാനിക്കുന്നു.

ഊട്ടിയിലെ ഗുഡ്‌ ഷെപ്പേഡ്‌ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ സമ്പന്നമാരുടെ കുട്ടികളുടെ ജീവിതത്തിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. സ്കൂളിന്‍റെ ഏതു ചെറുകാര്യത്തിലും ആഡംബരത്തിന്‍റെ സ്പര്‍ശമുണ്ടാകും. വിജയ്‌ സ്കൂളിലെ ഫുട്ബോള്‍ ടീം കോച്ചാണ്‌. സ്കൂള്‍ ടീമിന്‍റെ പ്രധാനകളിക്കാരന്‍ ഫെലിക്സ്‌ ജോസഫ്‌ വഴിതെറ്റിപ്പോയ കുഞ്ഞാടാണ്‌. മയക്കു‍മരുന്നിന്‌ അടിമയായ ഫെലിക്സിനെ സ്കൂളില്‍ നിലനിര്‍ത്തുന്ന ഏക കാരണം കളിക്കളത്തിലെ അവന്‍റെ പ്രകടനമാണ്‌.

ഗുഡ്ഷെപ്പേഡിന്‌ കളിക്കളത്തിലെ പ്രധാന എതിരാളി സെന്‍റ് സേവ്യേഴ്സ്‌ ആണ്‌. ആ കളിയില്‍ സ്കൂളിന്‌ വിജയം കൂടിയേ കഴിയു.അത്‌ അഭിമാനത്തിന്‍റെ പ്രശ്നമാണ്‌. ഫെലിക്സും കൂട്ടുകാരും മയക്കുമരുന്നുമായി പിടിയിലാകുന്നതോടെ പ്രന്‍സിപ്പള്‍ ഡോ. സാമുവേലിന്‌ അവരെ സ്കൂളില്‍ നിന്ന്‌ പുറത്താക്കണ്ടി വരുന്നു

സ്കൂള്‍ ക്യാന്‍റീനിലെ സഹായിയും ഗ്രൗണ്ട്‌ ബോയിയുമായ സാം നല്ല ഫുട്ബോള്‍ കളിക്കാരനാണ്‌.അവന്റെ അച്ഛന്‍ ഐസക് നല്ല ഫുട്ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ നഷ്ടപ്പെട്ടതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ്‌ ഐസക്‌.

ഫെലിക്സ്‌ സെന്‍റ് സേവ്യേഴ്സില്‍ ചേര്‍ന്നതോടെ ഗുഡ്ഷെപ്പേര്‍ഡിന്‌ കളിക്കളത്തിലെ മേല്‍കോയ്മ നഷ്ടമാകുന്നു. കോച്ചിന് വിജയ്ക്ക് സ്കൂളിനെ വിജയിപ്പിച്ചേ മതിയാകു.യ സാമിന്‍റെ കളിക്കളത്തിലെ കഴിവ്‌ മനസിലാക്കിയ വിജയ്‌യുടെ ബന്ധു നീതുവിന്‍റെ സഹായത്തോടെ അവന്‍ സ്കൂള്‍ ടീമില്‍ എത്തുന്നു.
തുടര്‍ന്നുള്ള കളിക്കളത്തിലെ പോരാട്ടങ്ങളാണ്‌ ഗോളിന്‍റെ പ്രമേയം.

സാമായി പുതുമുഖം രഞ്ജിത്ത്‌ മേനോനും വിജയ്‌ ആയി റഹ്മാനും വേഷമിടുന്നു. മുബൈ സ്വദേശിനിയായ ആക്ഷയാണ്‌ നീതു. മരിയ എന്ന കഥാപാത്രമായി അച്ഛനുറങ്ങാത്ത വീടിലൂടെ ശ്രദ്ധിക്കപ്പെട്ട, മുക്ത എത്തുന്നു. വ്യത്യസ്തമായ ഐസക്‌ എന്ന കഥാപാത്രത്തെ മുകേഷിന്‌ നന്നാക്കാനായി.

ഗിരീഷ്‌ പുത്തഞ്ചേരിയുടെയും വയലാര്‍ ശരത്‌ ചന്ദ്രവര്‍മ്മയുടേയും വരികള്‍ക്ക്‌ വിദ്യാസാഗര്‍ ഈണം നല്‍കി.ഛായാഗ്രാഹകന്‍ പി സുകുമാറും എഡിറ്റര്‍ കെ രാജഗോപാലും ചിത്രത്തിന്‌ യുവത്വത്തിന്‍റെ ആവേശം നല്‍കാന്‍ പരിശ്രമിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :