ഉണ്ണി മുകുന്ദനൊപ്പം സാമന്ത,'യശോദ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (16:58 IST)

ഉണ്ണി മുകുന്ദനൊപ്പം സാമന്ത ഒന്നിക്കുന്നു. 'യശോദ' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

ഹരിയും ഹരീഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സാമന്ത ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന 'യശോദ' സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലേങ്ക കൃഷ്ണ പ്രസാദാണ് 'യശോദ' നിര്‍മ്മിക്കുന്നത്. 2022 മാര്‍ച്ചോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.


2016ല്‍ 'ജനതാ ഗാരേജ്' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :