മമ്മൂട്ടിയുടെ മിസ്റ്ററി ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ഒരുങ്ങുന്നു; രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരണം പൂർത്തിയായി !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (20:45 IST)
മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സെപ്റ്റംബർ 21ന് ചിത്രീകരണം പുനരാരംഭിച്ച സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി. സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതൊരു ചെറിയ ഷെഡ്യൂൾ കൂടിയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ചിത്രീകരണം.
 
‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :