മമ്മൂട്ടി- നയൻതാര ചിത്രം ബോളിവുഡിലേക്ക്, താരദമ്പതികൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:44 IST)
മമ്മൂട്ടിയും നയൻതാരയും പ്രധാനകഥാപാത്രങ്ങളായെത്തിയ പുതിയ നിയമം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നടനും നിർമ്മാതാവുമായ അരുൺ നാരായനാണ് ഈ വാർത്ത പുറത്ത് വിട്ടത്. നീരജ് പാണ്ഡെ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള താരദമ്പതികളാകും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

അജയ് ദേവ്ഗണ്‍- കാജോല്‍, സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകളാണ് ഹിന്ദി റീമേക്ക് വാർത്തകൾക്കൊപ്പം കേൾക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം ഉണ്ടാകും. 2016ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ എ‌‌കെ സാജനാണ് സംവിധാനം ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :