നിഗൂഢ കഥാപാത്രമായി മഞ്‌ജു വാര്യർ, വിസ്‌മയമായി ‘കയറ്റം’ ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:41 IST)
സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കയറ്റം. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ പ്രതീക്ഷകൾ ഏറെയാണ് ആരാധകർക്ക്. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ കയറ്റത്തിൽ നിഗൂഢ സ്വഭാവമുള്ള കഥാപാത്രമായ മഞ്ജു വാര്യരെയാണ് ട്രെയിലറിൽ കാണാനാകുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായിരിക്കും ഇത്.

ബുസാൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
പ്രദർശനത്തിനായി തിരഞ്ഞെടുത്ത ചിത്രം കൂടി ആയതിനാൽ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു. പല പേരുകളിലാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്. മഞ്ജുവിന്റെ കഥാപാത്രം പഠിച്ച കള്ളിയാണ് എന്ന പരാമര്‍ശം ട്രെയിലറിലുണ്ട്.

ഹിമാചൽ പ്രദേശിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോസഫിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമായ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :