വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ജോജുവും നിമിഷയും ചാക്കോച്ചനും, ശ്രദ്ധനേടി 'നായാട്ട്'ലെ ഗാനം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (15:17 IST)

'നായാട്ട്' നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കി.'അപ്പലാളെ' എന്ന് തുടങ്ങുന്ന രസകരമായ പാട്ടാണ് പുറത്തിറങ്ങിയത്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭാര്യ മധുവന്തി നാരായണന്‍ ആലപിച്ച ഈ ഗാനം ശ്രദ്ധ നേടുകയാണ്. വിവാഹ സല്‍ക്കാരത്തിന് എത്തിയ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ ഗാനരംഗത്ത് കാണാം.


മണിയന്‍ (ജോജു), സുനിത (നിമിഷ), കുഞ്ചാക്കോ ബോബന്‍ (പ്രവീണ്‍ മൈക്കിള്‍) മൂവരും പോലീസ് ഉദ്യോഗസ്ഥരാണ്.വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു
തന്റെത് എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ പറയുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :