പുതിയ പദ്ധതികളൊരുക്കി കുഞ്ചാക്കോ ബോബന്‍,'നിഴല്‍' റിലീസിനൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (12:40 IST)

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന 'നിഴല്‍' റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു. മുഖത്ത് പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ് ചാക്കോച്ചനും ഒരല്പം സീരിയസ് കഥാപാത്രമായി നയന്‍താരയും വേഷമിടുന്നു. ഇപ്പോളിതാ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു.ഒരു കൊലപാതകവും അധികമാരും അറിയാതെ വിദഗ്ധമായി ഒതുക്കി തീര്‍ത്തതിനുശേഷം പിന്നീട് സ്‌കൂളില്‍ വെച്ച് കുട്ടിയുടെ വായില്‍ നിന്നു തന്നെ പുറത്തു വരുകയും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.

ഏപ്രില്‍ നാലിന് റിലീസ് പ്രഖ്യാപിച്ചിരുന്നു.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :