കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (09:02 IST)
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം വിജയ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദളപതി 65'. അടുത്തുതന്നെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്.'ദളപതി 65':ലെ വിജയുടെ നായികയായി പൂജ ഹെഗ്ഡെയെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രശ്മിക മന്ദാന,കിയാര അദ്വാനി തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ആയിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. ഒടുവില്‍ പൂജ തന്നെ വിജയുടെ നായികയായി എത്തുകയാണ്.
ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് പൂജ തെലുങ്ക് സിനിമകളില്‍ സജീവമാകുകയായിരുന്നു. അല്ലു അര്‍ജുനനൊപ്പം 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. പ്രഭാസിന്റെ രാധേശ്യാം എന്ന ചിത്രമാണ് നടിയുടെ ഇനി പുറത്തു വരാനുള്ളത്. വിജയുടെ ഒരു ചിത്രത്തിലൂടെ തനിക്ക് തമിഴില്‍ തിരിച്ചു വരാന്‍ കഴിഞ്ഞാല്‍ കൊള്ളാമെന്ന് നടി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.