അനുബന്ധ വാര്‍ത്തകള്‍
- ചിമ്പുവും കല്യാണിയും ഒന്നിക്കും; മാനാട് ഉപേക്ഷിക്കില്ല !
- ചിമ്പുവും ത്രിഷയും വിവാഹിതരാകുന്നു?
- 'വിശ്വാസമില്ലെങ്കിൽ അവിടെ പ്രണയമില്ല, വേർപിരിയൽ എളുപ്പമായിരുന്നില്ല' - എന്തുകൊണ്ട് ആ പ്രണയ ബന്ധങ്ങള്‍ പരാജയമായെന്ന് തുറന്ന് പറഞ്ഞ് നയന്‍താര
- മദ്യത്തിനോ മറ്റ് ലഹരിക്കോ പ്രണയ വിഷാദത്തിൽ നിന്നും നമ്മെ രക്ഷപെടുത്താൻ കഴിയില്ല: കരഞ്ഞുതീർത്ത കാലത്തെ കുറിച്ച് ചിമ്പു
- അവതാർ 2 ചിത്രീകരണം പൂർത്തിയായി !
സുശീന്ദ്രന്‍റെ ചിത്രത്തില്‍ ചിമ്പു, ഷൂട്ടിംഗ് 30 ദിവസം കൊണ്ട് തീരും !
ലോക്ക് ഡൗണിനു മുമ്പ് വെങ്കട്ട് പ്രഭുവിന്റെ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ അഭിനയിക്കുകയായിരുന്നു ചിമ്പു.മൾട്ടി - സ്റ്റാറർ ചിത്രമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കുറച്ച് സമയമെടുക്കും. അതിനാൽ തന്നെ പുതിയ ചിത്രത്തിന്‍റെ ഭാഗമാക്കുകയാണ് എസ് ടി ആര്‍. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പു അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 30 ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാവും എന്നതിനാലാണ് അദ്ദേഹം സിനിമയുടെ ഭാഗമാകുന്നത് എന്നാണ് വിവരം.
ലോക്ക് ഡൗൺ സമയത്ത് നടൻ 20 കിലോയോളം ശരീര ഭാരം കുറച്ചതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും പുതിയ രൂപത്തിലുള്ള ചിമ്പുവിനെ കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.