'വിശ്വാസമില്ലെങ്കിൽ അവിടെ പ്രണയമില്ല, വേർപിരിയൽ എളുപ്പമായിരുന്നില്ല' - എന്തുകൊണ്ട് ആ പ്രണയ ബന്ധങ്ങള്‍ പരാജയമായെന്ന് തുറന്ന് പറഞ്ഞ് നയന്‍താര

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (10:56 IST)
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നയൻസ് തമിഴ് സിനിമയിലെ താരറാണിയായി വാഴുകയാണ് ഇപ്പോൾ. നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കാൻ കഴിവുള്ള നടിയാണ് നയൻസ്. തന്റെ പരാജയമായ പ്രണയ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി നയൻസ്.

‘വിശ്വാസം ഇല്ലാത്തിടത്ത് പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയാൽ പിന്നെ അവർക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണ്. വിശ്വാസമില്ലാത്തയാൾക്കൊപ്പം കഴിയുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയ ബന്ധങ്ങള്‍ ഉപേക്ഷിച്ചത്. പക്ഷേ, വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചതെന്ന് നയൻസ് പറയുന്നു.

തമിഴിൽ ശ്രദ്ധിക്കപ്പെട്ട സമയത്താണ് ചിമ്പുവുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. പിന്നീട് ഈ ബന്ധം അവസാനിക്കുകയും പിന്നീട് പ്രഭുദേവയുമായി നയൻ പ്രണയത്തിലാവുകയും ചെയ്തു. വിവാഹം വരെയെത്തിയ ബന്ധം ഒടുവിൽ ബ്രേക്ക് അപ്പിൽ ആവുകയായിരുന്നു.

ഇപ്പോള്‍ സംവിധായകന്‍ വിഘ്നേശ് ശിവനുമായി നാല് വര്‍ഷത്തോളമായി നയന്‍താര പ്രണയത്തിലാണ്. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :