1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sachy's late script vilayath budha to be filmed

സച്ചിയുടെ അവസാന തിരക്കഥ സിനിമയാകുന്നു, പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ

പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ ഒരുക്കിയ വിലായത്ത് ബുദ്ധ സിനിമയാകുന്നു. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
 
ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധയിൽ പറയുന്നത്. ഈ സിനിമയുടെ പണിപ്പുരയിൽ ഇരിക്കെയാണ് സച്ചി ശസ്‌ത്രക്രിയക്ക് വിധേയനാകുന്നതും തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നതും.
 
അടുത്ത ലേഖനം
നേവി യൂണിഫോമിൽ കിടിലൻ ലുക്കിൽ ദുൽഖർ സൽമാൻ !