അവതാർ 2 ചിത്രീകരണം പൂർത്തിയായി !

കെ ആര്‍ അനൂപ്| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (19:20 IST)
ചിത്രീകരണം പൂർത്തിയായതായി സംവിധായകന്‍ ജെയിംസ് കാമറൂൺ. മാത്രമല്ല, അവതാര്‍ 3യുടെ 95 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചുകഴിഞ്ഞെന്നും സംവിധായകന്‍ അറിയിച്ചു. അവതാർ 2ൻറെ റിലീസ് ഒരു വർഷത്തേക്ക് കൂടി നീട്ടിയപ്പോൾ അവതാർ 3യുടെ അവസാനഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനും വൈകുമെന്നും അദ്ദേഹം പറഞ്ഞു.

"കോവിഡ് എല്ലാവരെയും പോലെ ഞങ്ങളെയും ബാധിച്ചു. ഞങ്ങൾക്ക് നാലര മാസത്തെ പ്രൊഡക്ഷൻ ആണ് നഷ്ടപ്പെട്ടത്. അതിന്റെ ഫലമായി, റിലീസ് ഒരുവർഷം കൂടി കഴിഞ്ഞേ ഉണ്ടാകുള്ളൂ. 2022 ഡിസംബറിലാണ് റിലീസ്. എനിക്ക് ഒരു വർഷം കൂടി പൂർത്തിയാക്കാൻ ലഭിച്ചു എന്നല്ല അതിനർത്ഥം. അവതാർ 2 റിലീസ് ചെയ്യുന്ന ദിവസം അവതാർ 3യുടെ ബാക്കി ജോലികള്‍ ആരംഭിക്കും" - വ്യക്തമാക്കി.

2022 ഡിസംബർ 16നാണ് അവതാർ 2 റിലീസ് ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :