തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസും മൂന്നാം തവണയും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (14:59 IST)

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസും മൂന്നാം തവണയും ഒന്നിക്കുന്നു.
'എസ്എസ്എംബി 28' എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിട്ടുള്ള സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും 2022 ല്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിക്കാവുന്ന തരത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഹാരിക & ഹാസൈന്‍ ക്രിയേഷന്‍സ് ബാനറില്‍ എസ് രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹേഷ് ബാബു-ത്രിവിക്രം ശ്രീനിവാസ് കോംബോ വീണ്ടും വിജയം ആവര്‍ത്തിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള കൂടുതല്‍ അടുത്തുതന്നെ പുറത്തുവരും.


'സര്‍കാറു വാരി പാട്ട' ചിത്രീകരണത്തിന്റെ തിരക്കിലാണ് മഹേഷ് ബാബു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ ത്രിവിക്രമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :