'കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യം,18 വയസ്സിന് മുകളില്‍ ഉള്ളവരോട് അഭ്യര്‍ത്ഥനയുമായി മഹേഷ് ബാബു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (11:15 IST)

മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാകും. അതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. വൈകുന്നേരം നാലുമണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു.

സിനിമ താരങ്ങള്‍ ആരാധകര്‍ക്ക് മാതൃകയാകുകയാണ്. മഹേഷ് ബാബു ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു.

'കോവിഡ് -19 രണ്ടാം തരംഗം എല്ലാവരേയും കഠിനമായി ബാധിച്ചു, പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മെയ് 1, ഗെറ്റ് വാക്‌സിനേറ്റഡ്. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ'-മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :