അഭിറാം മനോഹർ|
Last Modified ശനി, 9 മെയ് 2020 (14:19 IST)
ദേവദൂതനിൽ മോഹൻലാലിനെ അഭിനയിക്കുന്നതിൽ തനിക്ക് താൽപര്യമില്ലായിരുന്നുവെന്ന് സിബി മലയിൽ. നവോദയയ്‌ക്ക് വേണ്ടിയായിരുന്നു
ദേവദൂതൻ എന്ന
സിനിമ ആദ്യം തീരുമാനിച്ചത്. ഒരു ഏഴ് വയസ്സുള്ള കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സിനിമ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ആ കഥാപാത്രമാണ് പിന്നീട്
മോഹൻലാൽ ചെയ്‌തത്-
സിബി മലയിൽ പറയുന്നു.
കാസ്റ്റിംഗിന്റെ ഘട്ടത്തിൽ മോഹൻലാൽ
യാദൃശ്ചികമായി ഈ കഥ കേൾക്കുകയായിരുന്നു.ഉടനെ തന്നെ ഇത് ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു.തുടർന്ന് മുൻപ് നിശ്ചയിച്ച കഥ മാറ്റിയാണ് ദേവദൂതൻ ചിത്രീകരിച്ചത്. സിബി മലയിൽ പറഞ്ഞു.