അനുബന്ധ വാര്‍ത്തകള്‍
- അതിന്റെ പേരിൽ ഞാനും കോഹ്ലിയും തമ്മിൽ തർക്കം ഉണ്ടാവാറുണ്ട്, കുൽദീപിന്റെ വെളിപ്പെടുത്തൽ
- ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെവരാൻ പാസുകൾ, ഞായറാഴ്ച വൈകിട്ട് 5 മുതൽ അപേക്ഷിയ്ക്കാം
- സാനിറ്റൈസറിൽനിന്നും മദ്യം നിർമ്മിച്ചു, യുവാവ് പിടിയിൽ
- കൊവിഡിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് ആദരം, ആശുപത്രികൾക്ക് മുകളിൽ പുഷ്പം വർഷിച്ച് സേന, വീഡിയോ !
- 24 മണിക്കൂറിനിടെ 83 മരണം, 26,44 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 ലേക്ക്
അപ്പുവും, വിസ്കിയും, മോഹൻലാൽ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സന്തോഷ് ശിവൻ !
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, ചിതം വരയ്ക്കാനും, പാട്ടുപാടാനുമെല്ലാമുള്ള മോഹൻലാലിന്റെ കഴിവുകൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ മോഹൻലാൽ പകർത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിയ്ക്കുകയാണ്. ഛായാഗ്രഹകന് സന്തോഷ് ശിവനും നടന് അനൂപ് മേനോനുമാണ് മോഹന്‍ലാല്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചത്.
മകന് പ്രണവ് മോഹന്‍ലാലും വളര്‍ത്തുനായ വിസ്കിയുമാണ് മോഹന്‍ലാൽ പകർത്തിയ ചിത്രങ്ങളില്‍ കാണുന്നത്. വീട്ടിലെ സ്വിമ്മിങ് പൂളില്‍ നിന്ന് കടലിലേക്ക് നോക്കി നില്‍ക്കുകയാണ് പ്രണവും വിസ്കിയും. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലെ വീട്ടിലാണ് താരവും കുടുംബവും താമസം. മോഹന്‍ലാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് ശിവനും അനൂപ് മേനോനും ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.