ഗേളി ഇമ്മാനുവല്‍|
Last Modified ബുധന്‍, 6 മെയ് 2020 (18:58 IST)
മലയാളികളുടെ പ്രിയ ഗായകൻ വിധു പ്രതാപ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഹൻലാലിൻറെ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ടാണ് വിധു എഴുതിയത്. മോഹൻലാലിനൊപ്പമുള്ള സമീപകാലത്തെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
“പലപ്പോഴും ചെറിയ ചില കരുതലുകളാണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറയ്ക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം…. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്ന് എന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും” - ഇതായിരുന്നു വിധുവിൻറെ വാക്കുകൾ.
ലോക്ക് ഡൗണിനെ
തുടർന്ന് സ്നേഹ വിവരങ്ങൾ
അന്വേഷിച്ച് മണിക്കുട്ടൻ, ബാല, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ സഹപ്രവർത്തകരെയും മോഹൻലാൽ
ഫോണിൽ വിളിച്ചിരുന്നു.