'മലയാള സിനിമയെ നിയന്ത്രിക്കുന്നത് ആ 15 പേർ, നടിമാർക്ക് നേരെ സൈബർ ആക്രമണം നടത്തും, വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പകരം വീട്ടും'; തിലകൻ തന്നെ ശരി, അച്ഛനാണ് ഹീറോയെന്ന് ഷമ്മി തിലകൻ

അനു മുരളി| Last Updated: ചൊവ്വ, 28 ഏപ്രില്‍ 2020 (11:28 IST)
മലയാള സിനിമ മാഫിയ സംഘങ്ങളുടെ കീഴിലാണെന്ന് വർഷങ്ങൾക്ക് മുൻപേ തുറന്നടിച്ച നടൻ തിലകന്റെ വാക്കുകൾ എത്ര സത്യമാണെന്ന് മകനും നടനുമായ ഷമ്മി തിലകൻ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ എന്നിവരുൾപ്പെട്ട 15 പേരുടെ ലോബി ആണെന്നുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

ഷമ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിധായകർ നിർമ്മാതാക്കൾ എന്നിവരുൾപ്പെട്ട 15 പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്.

ഇവരിൽ ഒരാൾ മാത്രം തീരുമാനിച്ചാൽ പോലും അവർക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാൻ കഴിയുമെന്നും..; അവസരങ്ങൾക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷൻമാർ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയിൽ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാർക്കും നടൻമാർക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..;

നടിമാർ വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങൾ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവർക്ക് ഇഷ്ടമില്ലാതെ പെരുമാറിയാൽ സൈബർ ആക്രമണം നടത്താറുണ്ടെന്നും, ഇവർക്ക് വിധേയരായി പ്രവർത്തിച്ചാൽ മാത്രമേ നിലനിൽപ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോർട്ടിൽ പറയുന്നു..!

ഇത് തന്നെയല്ലേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിന്യായത്തിൽ, #തങ്ങളുടെ_ഇഷ്ടത്തിനും_ഇംഗിതത്തിനും_താളത്തിനും_തുള്ളാത്തവർക്ക്_ബുദ്ധിമുട്ടുകൾ_ഉണ്ടാക്കുന്നു എന്ന്
പറഞ്ഞിരിക്കുന്നത്..? (copy attached)

ഇത് തന്നെയല്ലേ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്സ്ആപ്പ് സന്ദേശത്തിൽ, പറയുന്ന #സൂപ്പർബോഡി..? (

അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..?

അങ്ങനെയെങ്കിൽ..; #മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ്_മലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ..?!
അതെ…
#അച്ഛനാണച്ഛാ_ശരിയായ_ഹീറോ..!!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :