പൊലീസ് യൂണിഫോമിൽ ഷൈൻ ടോം ചാക്കോ, ത്രില്ലടിപ്പിക്കാൻ 'ആറാം തിരുകല്‍‌പന' !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (22:50 IST)
ഷൈൻ ടോം ചാക്കോയുടെ വരാനിരിക്കുന്ന ചിത്രമായ ആറാം തിരുകല്പനയിലെ പുറത്തുവന്നിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനായാണ് ഈ ചിത്രത്തിൽ ഷൈൻ എത്തുന്നത്. സിഐ ഡെമിയൻ ഫ്രാൻസിസ് എന്ന കഥാപാത്രമായാണ് ഷൈൻ ഈ ചിത്രത്തിൽ എത്തുക.

അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ക്രൈം ത്രില്ലറാണ് ഇത്. മുഹമ്മദ് ജിഷാദ്, ഷബ്ന മുഹമ്മദ് എന്നിവരുടെതാണ് കഥ. കോറിഡോർ 6-ൻറെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഇറങ്ങാനുള്ളത്. ഈ സിനിമ
ഒടിടി റിലീസായിരിക്കിനാണ് സാധ്യത. ദുൽഖർ സൽമാൻറെ കുറുപ്പിലും ഷൈൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ‘ഓപ്പറേഷൻ ജാവ’, ‘തമി’, ‘ജിൻ’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഷൈൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :