വെറും 20 ദിവസം, ഷൈൻ ടോം ചാക്കോയും രജിഷ വിജയനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂലൈ 2020 (21:01 IST)
ജൂൺ അവസാനത്തോടെയാണ് മലയാള സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അക്കൂട്ടത്തിൽ ജൂൺ 22ന് സംവിധായകൻ ഖാലിദ് റഹ്മാനും തൻറെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇരുപത് ദിവസത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. നിർമാതാവ് ആഷിക് ഉസ്മാനാണ് ഇക്കാര്യമറിയിച്ചത്.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചെറിയൊരു ടീമാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

സംവിധായകൻ ഖാലിദിന്റെ സഹോദരൻ ജിംഷി ഖാലിദാണ് ഛായാഗ്രാഹകൻ. സംഗീതം നേഹ നായർ, യക്ഷാൻ ഗാരി പെരേര എന്നിവർ ചേർന്നാണ്. അതേസമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :