മൂവി സ്ട്രീറ്റ് അവാർഡ്; മികച്ച ചിത്രം ‘ഉണ്ട‘

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 22 ജനുവരി 2020 (12:57 IST)
സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ഉണ്ട. വ്യക്തമായ രാഷ്ട്രീയം സംസാരിച്ച ഉണ്ടയ്ക്ക് പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ അവാർഡിൽ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തത് ‘ഉണ്ട’യാണ്.

ആദ്യഘട്ടത്തിൽ മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍, മേക്കപ്പ് തുടങ്ങിയവയാണ് പ്രഖ്യാപിച്ചത്. ഷൈജു ശ്രീധരന്‍ ആണ് മികച്ച എഡിറ്റര്‍, വസ്ത്രാലങ്കാരത്തിന് സമീറ സനീഷും ആര്‍ട് വിഭാഗത്തിന് ജോതിഷ് ശങ്കറും അര്‍ഹനായി. സൗണ്ട് ഡിസൈന് രംഗനാഥ് രവിയും മേക്കപ്പിന് റോണക്സ് സേവ്യറും അര്‍ഹനായി.

രാഷ്ട്രീയപരമായും സാമൂഹികമായും കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ ആഴത്തില്‍ അവതരിപ്പിക്കുന്ന, മെയിന്‍സ്ട്രീം ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെപ്രസന്റ് ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ നല്ലൊരു കഥാപരിസരത്ത് പ്രതിഷ്ഠിക്കുന്ന, മികച്ച പെര്‍ഫോമന്‍സുകള്‍ ഉള്ള ചിത്രമാണ് ഉണ്ട’ എന്നാണ് ജൂറി അഭിപ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :