ആറാം തിരുക‌ൽപ്പന; നിത്യ മേനോന് നായകനായി ഷൈൻ ടോം ചാക്കോ

‘ഹു’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകൽപന എന്നതും ശ്രദ്ധേയമാണ്.

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (08:34 IST)
ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം 'ആറാം തിരുകല്പന'യുടെ ടൈറ്റിൽ പോസ്റ്റ‍ർ പുറത്തിറങ്ങി. ‘ഹു’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകൽപന എന്നതും ശ്രദ്ധേയമാണ്. ചിത്രം ത്രില്ലറാണെന്നാണ് ലഭിക്കുന്ന സൂചന.

കോറിഡോര്‍ 6 ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന് സൂചന. പുറപ്പാട് 20:13 എന്നാണ് 'ആറാം തിരുകല്പന' എന്ന ടൈറ്റിലിന് താഴെയായി എഴുതിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :