Last Modified ഞായര്‍, 28 ജൂലൈ 2019 (12:38 IST)
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയാണ് ഖാലിദിന്റെ ആരോപണങ്ങളുടെ മുന നീളുന്നത്. മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം കുറേക്കൂടി നന്നാവുമായിരുന്നുവെന്നും ക്ലമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഖാലിദിന്റെ വെളിപ്പെടുത്തൽ.
ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് എ ക്വസ്റ്റ്യൻ’ ഫീച്ചർ ഉപയോഗിച്ച് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.