പൗരത്വ ബില്ലിനെതിരെ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകരും !

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (11:43 IST)
പൌരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഐഎഫ്എഫ്കെ വേദിയിലാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

‘ഉണ്ട’ യുടെ പ്രദര്‍ശനവേദിയിലാണ് അണിയറ പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹമാന്‍, എഴുത്തുകാരന്‍ ഹര്‍ഷാദ് എന്നിവരുള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എന്‍ആര്‍സി, ഭേദഗതി ബില്ലിനെതിരായ പ്ലക്കാര്‍ഡുമായാണ് സംഘം വേദിയിലെത്തിയത്.

ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :