1. വിനോദം
  2. സിനിമ
  3. അണിയറ
  4. Sathyan Anthikad film

മീര ജാസ്മിനൊപ്പം അഭിനയിക്കാന്‍ ജയറാം എത്തി, സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍

ജയറാം
സത്യന്‍ അന്തിക്കാട് ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തിടെ മീര ജാസ്മിന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇപ്പോഴിതാ സെറ്റില്‍ ജയറാമും എത്തി.
 
'വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍ കൂടി... മടങ്ങിയെത്തിയതില്‍ സന്തോഷം'- ജയറാം കുറിച്ചു.
വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്‍ സിനിമയില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. വിജയദശമി ദിനത്തില്‍ മീര ക്യാമറയ്ക്ക് മുന്നിലെത്തി.ജൂലിയറ്റ് എന്നാണ് കഥാപാത്രത്തിന്റെ പേര്. , ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട് ചിത്രത്തില്‍ . 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കരണക്കുറ്റി നോക്കി രണ്ട് അടി കൊടുത്തു; സുകുമാരി വിനീതിനെ തല്ലിയ സംഭവം വിവരിച്ച് നെടുമുടി വേണു