അനുബന്ധ വാര്‍ത്തകള്‍
- ഇനി നല്ല സിനിമകളുടെ ഭാഗമാകണം, സിനിമയിൽ സജീവമാകുമെന്ന് മീര ജാസ്മിൻ
- ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയ മീര ജാസ്മിന്; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- ലോഹിതദാസിന് മീര ജാസ്മിനുമായുള്ള സൗഹൃദം; തങ്ങളുടെ കുടുംബജീവിതത്തില്‍ മീര അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് ലോഹിയുടെ ഭാര്യ
- സിനിമയുടെ സെറ്റില്‍ പാര്‍വതിയെ കാണാനില്ല, ജയറാം വന്ന് പൊക്കികൊണ്ടുപോയെന്ന് അസി.ഡയറക്ടര്‍; സെറ്റില്‍ പൊട്ടിച്ചിരി, ഷൂട്ടിങ് മുടങ്ങി
- പ്രഭാസിനും രാംചരണും ഒപ്പം അഭിനയിച്ച നടന്, മലയാളികളുടെ പ്രിയ താരത്തിനെ മനസ്സിലായോ ?
മീര ജാസ്മിന്റെ രണ്ടാംവരവ്, ആശംസകളുമായി സിനിമാലോകം
വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മീര ജാസ്മിന് സിനിമയില്‍ തിരിച്ചെത്തുകയാണ്. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി നടി ഉണ്ടാകും. ഇനി സിനിമയില്‍ സജീവമായി തുടരാനാണ് തീരുമാനമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാലോകത്തെ ഓരോരുത്തരും താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയാണ്.
സത്യന് അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും നടി യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ചതിനു ശേഷം പറഞ്ഞു.