ഇനി നല്ല സിനിമകളുടെ ഭാഗമാകണം, സിനിമയിൽ സജീവമാകുമെന്ന് മീര ജാസ്‌മിൻ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (14:53 IST)
ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മീര ജാസ്‌മിൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടാനും താരത്തിനായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന മീര ജാസ്‌മിൻ ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തുമെന്നാണ് കരുതുന്നത് മീര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :